5/07/2012

മലയാളി ഇത്രമേല് ജാതി ഭ്രാന്തന് ആയത് എന്നാണ് ?


കെ.കരുണാകരന്‍ മുഖ്യ മന്ത്രിയും പത്മകുമാര്‍ നായര്‍ ചീഫ്‌ സെക്രെട്ടറിയും മധുസൂദനന്‍ നായര്‍ ഡി.ജി.പിയും ശങ്കരനാരായണന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറും ഒന്നിച്ചു യോജിച്ചു വന്നപ്പോഴൊന്നും നമ്മുടെ മതേതര ബോധത്തിന്‍റെ സന്തുലനം തെറ്റിയില്ല....

എ.കെ ആന്‍റണി മുഖ്യമന്ത്രിയും ബാബു ജേക്കബ്‌ ചീഫ്‌ സെക്രെട്ടറിയും ഹോര്‍മിസ് തരകന്‍ ഡി.ജി.പിയും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറും വന്നപ്പോഴും നാം ജാതി ചിന്തിച്ചില്ല, പറഞ്ഞില്ല....

കുഞ്ഞാലി കുട്ടി മുഖ്യ മന്ത്രിയും ഷാജഹാന്‍ ചീഫ്‌ സെക്രെട്ടറിയും മുഹമ്മദ്‌ യാസീന്‍ ഡി.ജി.പിയും മഞ്ഞളാം കുഴി യു.ഡി.എഫ കണ്‍വീനറും ആയാലുള്ള അവസ്ഥ ഒന്ന് വെറുതെ സംകല്‍പ്പിച്ചു നോക്കൂ. കേരളത്തില്‍ മൊത്തം ഇടത് വലത് മതേതര തിരുവടികള്‍ ഒന്നടങ്കം സന്തുലനം തെറ്റി ചെവിയില്‍ ചെമ്പരത്തിപ്പൂവും വെച്ച് തലങ്ങും വിലങ്ങും ഓടി നടക്കുന്ന വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.. 

അതൊക്കെ പോട്ടേ, കഴിഞ്ഞ അച്യൂമാമന്‍റെ മന്ത്രി സഭയില്‍ രണ്ടു മാപ്ലാര്‍മാത്രം ആയത് കൊണ്ടോന്നും മാമന് സന്തുലനത്തിന്‍റെ അസ്ക്യത തോന്നിയിരുന്നില്ല...

ഈ സാമുദായിക സന്തുലന വാദം നമുക്കൊന്ന് കീറി മുറിച്ചുനോക്കാം.

യു.ഡി.എഫിലെ 14 മുന്നോക്ക ഹിന്ദു എം.എല്‍.എ. മാരില്‍ 5
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (35 .7 %)
യു.ഡി.എഫിലെ 6 പിന്നോക്ക ഹിന്ദു എം.എല്‍.എ. മാരില്‍ 3
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %) 
യു.ഡി.എഫിലെ 2 പട്ടികജാതി എം.എല്‍.എ. മാരില്‍ 1
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %)  
യു.ഡി.എഫിലെ 2 പട്ടികവര്‍ഗ എം.എല്‍.എ. മാരില്‍ 1
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (50 %)  
യു.ഡി.എഫിലെ 20 ക്രിസ്ത്യന്‍ എം.എല്‍.എ. മാരില്‍ 8
  പേര്‍ക്ക് ക്യാബിനെറ്റ് പദവി (40 %) 
യു.ഡി.എഫിലെ 27 മുസ്ലിം എം.എല്‍.എ. മാരില്‍ 6 പേര്‍ക്ക് ക്യാബിനെറ്റ് പദവി (22 .2 %)
യു.ഡി.എഫിലെ 1 ജൈന എം.എല്‍.എ. ക്ക് ക്യാബിനെറ്റ് പദവിയില്ല ( 0 %)
ഈ സര്‍ക്കാരില്‍ 24 ക്യാബിനെറ്റ് പദവികള്‍
  ആണുള്ളത്. യുഡിഎഫില്‍ 72 എം.എല്‍.എ.മാര്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ എം.എല്‍.എ. എണ്ണം = 24 : 27 : 20 (ഒരാള്‍ ജൈനന്‍ ആണ്)ഇതേ അനുപാതത്തില്‍ ക്യാബിനെറ്റ് പദവികള്‍ പങ്കുവെച്ചാല്‍ കിട്ടേണ്ടത് 8:9:7 , അതായത് 9 മുസ്ലിം മന്ത്രിമാര്‍
എം.എല്‍.എ. മാരുടെ സാമുദായിക എണ്ണം നോക്കുന്നത് ശരിയല്ല എന്ന് വാദിക്കുന്നവരുണ്ടാവാം. ഞങ്ങള്‍ക്കും അതേ അഭിപ്രായമാണ്.
 
എങ്കില്‍ നമുക്ക് കേരള ജനതയുടെ സാമുദായിക അനുപാതം നോക്കാം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍=55 : 26 : 19
  (%)ഇതേ അനുപാതത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ പങ്കുവെച്ചാല്‍ കിട്ടേണ്ടത് 13 : 6 :5 , അതായത് 6 മുസ്ലിം മന്ത്രിമാര്‍  അലി മന്ത്രിയായിട്ടും 6  മുസ്ലിംകള്‍ എന്ന സംഖ്യ മറി കടന്നിട്ടില്ല. 
സുകുമാരന്‍ നായര്‍ പറയുന്നത് പോലെ 24 -ഇല്‍ 14 -ഉം ന്യൂനപക്ഷങ്ങള്‍ക്ക്
  നല്‍കിയെന്നത് ശരിയാണ്. പക്ഷെ അമിതമായി നേടിയത് മുസ്ലിംകള്‍ അല്ല.
ഇതോടെ സാമുദായിക സന്തുലന വാദം പൊളിയുന്നു.
ഇനി നമുക്ക് രാഷ്ട്രീയ സന്തുലന വാദം നോക്കാം. ജനാധിപത്യത്തില്‍ ഏറ്റവും ശരിയായിട്ടുള്ളതും അതാണ്‌. 

ചെറുകിട പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രി അനിവാര്യം തന്നെ, അതിനു എം.എല്‍.എ. മാരുടെ എണ്ണം നോക്കേണ്ടതില്ല.
 അങ്ങനെ 4 മന്ത്രിസ്ഥാനം മാറ്റിനിര്‍ത്താം (SJD , KCB , KCJ , RSPB ). ബാക്കിയുള്ളത് 20 സ്ഥാനവും 3 വലിയ പാര്‍ട്ടികളും അവരുടെ 67 എം.എല്‍.എ.മാരും രാഷ്ട്രീയ സന്തുലനം തെറ്റാതെ ഇതെങ്ങനെ വീതിക്കാം എന്ന് നോക്കാം. കോണ്‍ഗ്രെസ്-ലീഗ്-മാണി  എം.എല്‍.എ.മാരുടെ എണ്ണം =38:20:9 
ഇതേ അനുപാതത്തില്‍ ബാക്കിയുള്ള 20 പദവികള്‍ വീതിച്ചാല്‍ കിട്ടേണ്ടത് 11.3 -6 .0-2.7 , അതായത് ലീഗിന് 6
  പദവികള്‍ അലി മന്ത്രിയായിട്ടും ലീഗിന് 5  പദവിയേ കിട്ടിയിട്ടുള്ളൂ എന്ന് ശ്രദ്ധിക്കുക. 
ഇതോടെ രാഷ്ട്രീയ സന്തുലന വാദവും പൊളിയുന്നു.ഇനി നമുക്ക് പ്രാദേശിക സന്തുലന വാദം നോക്കാം. 
തല്‍ക്കാലം തിരുവന്തപുരം മുതല്‍ ഏറണാകുളം ജില്ല വരെ തെക്കന്‍ കേരളം എന്നും
 തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ വടക്കന്‍ കേരളം എന്നും വിളിക്കാം. 
അസ്സെംബ്ലി മണ്ഡലങ്ങളുടെ എണ്ണം : തെക്കന്‍ കേരളം -67 , വടക്കന്‍ കേരളം -73
 ഈ അനുപാതത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ വീതിച്ചാല്‍ കിട്ടേണ്ടത് തെക്കന്‍ കേരളത്തിന്‌ 11 -ഉം, വടക്കന്‍ കേരളത്തിന്‌ 13 -ഉം ആണ്. പക്ഷെ അലി മന്ത്രിയായിട്ടും വടക്കന്‍ കേരളത്തിന്‌ 10  പദവികള്‍ മാത്രമേ ഉള്ളൂ എന്ന് കാണാം. 
ഇനി പ്രാദേശിക സന്തുലനം ഭരണപക്ഷ എം.എല്‍.എ.മാരുടെ എണ്ണം നോക്കി അനാലിസിസ് നടത്തി നോക്കാം.
യു.ഡി.എഫിന് വടക്കന്‍ കേരളത്തില്‍ 38  പേരും തെക്കന്‍ കേരളത്തില്‍ 34 പേരും എം.എല്‍.എമാരുണ്ട്. 
 ഈ വിധത്തില്‍ 24 ക്യാബിനെറ്റ് പദവികള്‍ വീതിചാലും കിട്ടേണ്ടത് തെക്കന്‍ കേരളത്തിന്‌ 11 -ഉം, വടക്കന്‍ കേരളത്തിന്‌ 13 -ഉം ആണ്. പക്ഷെ അലി മന്ത്രിയായിട്ടും വടക്കന്‍ കേരളത്തിന്‌ 10  പദവികള്‍ മാത്രമേ ഉള്ളൂ എന്ന് കാണാം. 
ഇനി പ്രാദേശിക സന്തുലനം ജില്ല അടിസ്ഥാനത്തില്‍ എടുത്താലോ. 
72  ഭരണപക്ഷ എം.എല്‍.എ. മാരില്‍ 14 -ഉം മലപ്പുറം ജില്ലയില്‍ ആണ്. ഈ അനുപാതം നോക്കിയാല്‍ 24 പദവിയില്‍ 5 എണ്ണം മലപ്പുറം ജില്ലക്ക് അര്‍ഹതപ്പെട്ടതാണ്  അലി മന്ത്രിയായിട്ടും മലപ്പുറത്തിനു 5-ഇല്‍ കൂടിയിട്ടില്ല. അതോടെ പ്രാദേശിക സന്തുലന വാദവും അലി മന്ത്രിയാകുന്നതിനു തടസ്സമല്ല എന്ന് കാണാം.
ഇവിടെ നിങ്ങളുടെ മനസീല് ഒരു ചോദ്യം ഉയരാം കാസര്‍കോടിനും പാലക്കാടിനും മന്ത്രിമാര്‍ വേണ്ടേ എന്ന് ?
അലി മന്ത്രിയായില്ലെങ്കില്‍ പാലക്കാടിനും കാസര്‍കോടിനും മന്ത്രിമാരെ കിട്ടുമോ?
നമുക്ക് കാസര്‍കോടിന്റെ കാര്യം ചര്‍ച്ച ചെയ്യാം.
 സമീപ കാല ചരിത്രത്തിലേക്കൊന്നു നോക്കൂ. അധികം പോകണ്ട ഒരു 30  വര്ഷം പുറകിലേക്ക്. അന്നു (1982 ) മുതലാണല്ലോ യു.ഡി.എഫും എല്‍ ഡിഎഫും ഈ കോലത്തില്‍ ആയത്.അന്നു മുതല്‍ ഇന്ന് വരെ കാസര്‍കോട് ജില്ലക്ക് ആകെ രണ്ടു മന്ത്രിമാരെയേ കിട്ടിയിട്ടുള്ളൂ. അത് രണ്ടും ലീഗിന്റെ സംഭാവനയാണ്. സി.ടി. അഹമ്മദലിയും   ചെര്‍ക്കളം അബ്ദുള്ളയും. ഇനി ഇത്തവണ കാസര്‍കോട്ടെ രണ്ടു ലീഗ് എം.എല്‍.എ. മാരും പുതുമുഖമാണ്. 
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ കൊടികുത്തിയ സമരപോരാളികള്‍ കയ്യൂരും
 കരിവെള്ളൂരും ഉണ്ടായിട്ടും ഒരു കാസര്‍കോടുകാരനും കഴിഞ്ഞ 30  വര്ഷം എല്‍.ഡി.എഫുകാര്‍ മന്ത്രിപദവി കൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.ഐ. യും മോശമല്ല. കഴിഞ്ഞ തവണ തലമുതിര്‍ന്ന നേതാവായ പള്ളിപ്രം ബാലന്‍  ഉണ്ടായിട്ടും ങ്ങേരെ മന്ത്രിയാക്കാതെ കൊല്ലം ജില്ലക്ക് രണ്ടു മന്ത്രിമാരെ നല്‍കി സി.പി.ഐ.ക്കാര്‍ ഒന്നും മറക്കരുത്
ഇനി പാലക്കാടിന്റെ കാര്യം. പാലക്കാട്‌ ജില്ലയില്‍ ലീഗിന് ഒരു അംഗമേയുള്ളൂ. അയാള്‍ പുതുമുഖവുമാണ്. കോണ്‍ഗ്രസിന്‌ 5  എം.എല്‍.എ. മാര്‍ ഉണ്ടായിട്ടും അവരെ തഴഞ്ഞ് രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എ. മാര്‍ മാത്രമുള്ള കോട്ടയത്തെ രണ്ടുപേരെയും മന്ത്രിയാക്കി, രണ്ടു കോണ്‍ഗ്രസ്‌ എം.എല്‍.എ. മാര്‍ മാത്രമുള്ള മലപ്പുറത്തെ  രണ്ടുപേരെയും മന്ത്രിയാക്കി.അടൂര്‍ പ്രകാശിന് രണ്ടാം വട്ടം അവസരം നല്‍കിയതിനു പകരം പരിചയ സമ്പന്നനായ ഈഴവന്‍ കെ.അച്യുതനെയും നാലാം വട്ടം മന്ത്രിയാവുന്ന ആര്യാടന് പകരം സി.പി. 
മുഹമ്മദിനും അവസരം നല്‍കാമായിരുന്നു.
അപ്പോള്‍ കാസര്‍കോടിനും പാലക്കാടിനും മന്ത്രിമാര്‍ ഇല്ലാത്തത് ലീഗിന്റെ കുറ്റമല്ല എന്ന് ധ്യമായിക്കാണും
  എന്ന് കരുതുന്നു.
ഇനി ബാക്കിയുള്ളത് ഒരുപക്ഷേ വകുപ്പ് സന്തുലന വാദം മാത്രമായിരിക്കും.

എന്നാല്‍ അലിക്ക് കൊടുത്തിരിക്കുന്നത് ലീഗ് മന്ത്രിമാരില്‍ നിന്ന്
 അടര്‍ത്തിയെടുത്ത വകുപ്പുകള്‍ മാത്രമാണ് എന്നതിനാല്‍ ആ വാദം തുടക്കത്തിലേ പൊളിഞ്ഞു വീഴും. മാത്രമല്ല 17 എം.എല്‍.എ. മാരുള്ളപ്പോള്‍ ലീഗിന്റെ 
കയ്യിലുണ്ടായിരുന്ന വകുപ്പുകളില്‍ കൂടുതലൊന്നും ഇപ്പോഴുമില്ല. തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ഭാഗമായിരുന്ന ഗ്രാമവികസനം കരുണാകരന്‍ മാറി ആന്റണി ലീഗിന്റെ സീറ്റ് വഴി മുഖ്യന്‍ ആയപ്പോള്‍ ലീഗില്‍ നിന്ന് എടുത്തു മാറ്റി. വ്യവസായ
 വകുപ്പിന്റെ ഭാഗമായിരുന്ന ഫാക്ടറീസ് ആന്‍ഡ്‌ ബോയിലേഴ്സ് വകുപ്പ് ഇപ്പോള്‍ ചാണ്ടി ഷിബുവിനും കൊടുത്തു. അതായത് പണ്ടുണ്ടായിരുന്ന വകുപ്പുകളില്‍ നിന്ന് അധികമായൊന്നും ലീഗ് നേടിയിട്ടില്ല, മറിച്ച് ഉള്ളത് പോയിരിക്കുകയാണ് എന്ന് വ്യക്തം.
അതോടെ വകുപ്പ് സന്തുലന വാദവും പൊളിയുകയാണ്.
 
പറയൂ ഇനിയെന്താണ് അലി മന്ത്രിയാവുന്നത് ദഹിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പറയാനുള്ള മുടന്തന്‍ ന്യായങ്ങള്‍.
 
ഇനി സാമുദായിക സന്തുലന വാദത്തിനു വിത്തും വളവും നല്‍കുന്ന മാര്‍ക്സിസ്റ്റ്‌കാരുടെ കാലത്തെ അവസ്ഥ നോക്കാം.
19 മന്ത്രിമാരില്‍ 13 ഹിന്ദു, 4 ക്രിസ്ത്യന്‍, 2 മുസ്ലിം.
 മുസ്ലിംകള്‍ക്കിടയില്‍ ഒരു സുകുമാരന്‍ നായരോ മുരളീധരനോ ഇല്ലാത്തതുകൊണ്ട് അത് വിവാദമായില്ലെന്നു മാത്രം.
ഇനി ചരിത്രത്തിലേക്ക് നോക്കിയാല്‍ മറ്റൊരു മലക്കം മറിച്ചിലും നമുക്ക് കാണാം.
1967-ലെ ഇ.എം.എസ്. മന്ത്രിസഭയില്‍ 14 മന്ത്രിമാര്‍, അതില്‍ 4
  പേര്‍ മുസ്ലിംകള്‍, ശതമാനം പറഞ്ഞാല്‍ 28.5714 
ഇപ്പോഴത്തെ ചാണ്ടി മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍, അതില്‍ 6
  പേര്‍ മുസ്ലിംകള്‍, ശതമാനം പറഞ്ഞാല്‍ 28.5714 ഇ.എം.എസ് ചെയ്‌താല്‍ സാമൂഹ്യനീതി, ഉമ്മന്‍ചാണ്ടി ചെയ്‌താല്‍ വര്‍ഗീയത. നാണമില്ലേ അച്ചുമാമാ.
ലീഗിന്റെ പിന്തുണ കൊണ്ട് മാത്രമാണ് പല സീറ്റിലും (പ്രത്യേകിച്ച് മലബാറില്‍) കോണ്‍ഗ്രസ്‌ ജയിക്കുന്നത്.
അതേ പോലെ മാണിയുടെ പിന്തുണ കൊണ്ടാണ് കോട്ടയം-ഇടുക്കി ജില്ലകളിലും കോണ്‍ഗ്രസ്‌ പച്ചപിടിച്ചു നില്‍ക്കുന്നത്.
 മറ്റു ഘടകകക്ഷികള്‍ക്ക് ഒരു സീറ്റിലും സ്വന്തമായി ജയിക്കാന്‍ ആവില്ല എന്നത് സത്യമാണ്.
മുന്നും പിന്നും ആലോചിക്കാതെ എല്ലാ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്കും
 മുന്നണിയില്‍ ഇടം കൊടുത്തു എന്നതാണ് കോണ്‍ഗ്രസ്സും യുഡിഎഫും ചെയ്ത തെറ്റ്. ഇത്തവണ CMP ക്കും JSS നും എം.എല്‍.എ. മാരുണ്ടായിരുന്നെന്കി- ലുള്ള അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ.
RSPB   താമരാക്ഷനും ബാബു ദിവാകരനും ഷിബുവും മൂന്നു വഴിക്ക് പോയപ്പോള്‍ ഒരാളെയും കോണ്‍ഗ്രസ്‌ മുന്നണിയില്‍ കക്ഷിയായി എടുക്കരുതായിരുന്നു. ഷിബുവിന് ഒരു പക്ഷെ ചവറയില്‍ കോണ്‍ഗ്രസിനെ തോല്പ്പിക്കനായേക്കും, പക്ഷെ കോണ്‍ഗ്രെസ്സില്ലാതെ ജയിക്കാനാവില്ല. ഈ യാതാര്‍ത്ഥ്യം  മനസ്സിലാക്കി 
കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി ചവറയില്‍ സീറ്റ് കൊടുക്കാമായിരുന്നു.
 
ജേക്കബ് ഗ്രൂപിനോടും അങ്ങനെ ചെയ്യാമായിരുന്നു. DIC
  വിട്ട ജേക്കബ് ഒരു മുന്നനിയിലുമില്ലാതെ നില്‍ക്കുമ്പോള്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒന്നോ രണ്ടോ സീറ്റ് കൊടുക്കുകയായിരുന്നു വേണ്ടത്. കോണ്‍ഗ്രസ്‌ ഇല്ലാതെ പിറവത് പോലും ജയിക്കാനാവില്ല എന്ന് ജേക്കബിന് അറിയാം.
ഗൌരിയമ്മ ഇല്ലാത്ത JSS -ഉം രാഘവന്‍ ഇല്ലാത്ത CMP -യും ദുര്‍ബലമായ
 പാര്‍ട്ടികളായി അടുത്ത ഇലക്ഷനില്‍ മാറും, ഒരുപക്ഷെ തമ്മിലടിച്ചു പിരിയും. അപ്പോള്‍ സി.പി. ജോണ്‍, രാജന്‍ ബാബു, ഷാജു തുടങ്ങിയ നേതാക്കളെ പാര്‍ട്ടി അംഗത്വം നല്‍കി സീറ്റ് കൊടുക്കുകയാണ് കോണ്‍ഗ്രസ്‌ വേണ്ടത്. 

പിള്ളയോട് ഇടഞ്ഞു നില്‍ക്കുന്ന ഗണേശന് അടുത്ത തവണ യു.ഡി.എഫ്. സീറ്റ്
 നല്‍കുന്നുണ്ടെങ്കില്‍ കൈപ്പത്തി ചിഹ്നത്തില്‍ മാത്രം നല്‍കുക. അല്ലെങ്കില്‍ അവരെയൊക്കെ വീണ്ടും മന്ത്രിമാരായി ചുമക്കേണ്ടി വരും.

ഒന്നുമല്ലാതാവുന്നതിനേക്കാള്‍ നല്ലത് എം.എല്‍.എ. ആവുന്നത് ആണെന്ന്
 അവര്‍ക്കറിയാം. അതിലൂടെ കൂടുതല്‍ മന്ത്രിസ്ഥാനം കോണ്‍ഗ്രസിന്‌ ഏറ്റെടുക്കാം. ചെറിയ ഘടക കക്ഷികള്‍ മൂലം പണ്ട് മന്ത്രിയാവാന്‍  പറ്റാതായവര്‍ക്ക്   അങ്ങനെ അവസരവും ലഭിക്കും. പക്ഷെ ലീഗിനോടും മാണിയോടും ഈ കളി നടത്തുന്നത് ആത്മഹത്യാപരം ആയിരിക്കും. അവര്‍ ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങുന്ന പാര്ട്ടികളല്ല എന്നത് തന്നെ കാരണം.
ഇവിടെയും  നിങ്ങളുടെ മനസീല് ഒരു ചോദ്യം ഉയരാം
അഞ്ചാം മന്ത്രിയെ കൊടുത്തത്  കൊണ്ട് UDF ന് എന്ത് രാഷ്ട്രീയ നേട്ടം ഉണ്ടായി?
അഞ്ചാം മന്ത്രിയെ കിട്ടിയത് കൊണ്ട് ലീഗിന് എന്ത് രാഷ്ട്രീയ നേട്ടം ഉണ്ടായി ?
യു.ഡി.എഫിന് രാഷ്ട്രീയ നേട്ടം ഉണ്ടാവാന്‍ വേണ്ടിയാണ് അഞ്ചാം മന്ത്രിയെ ചോദിച്ചത് എന്ന് ഒരു ലീഗുകാരനും പറഞ്ഞിട്ടില്ല.ലീഗിന് വാക്ക് കൊടുത്താല്‍ പാലിക്കണം എന്ന് മുന്നണി നേതൃത്വത്തെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു.

രാഷ്ട്രീയ
  ശിഖണ്ടികളെ മുന്നില്‍ നിര്‍ത്തിയും ജാതിക്കോമരങ്ങളെ കൊണ്ട് ഉമ്മാക്കി കാണിച്ചും ലീഗിനെ പേടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ തിരിച്ചടിച്ചതാണ്. ലീഗിനുണ്ടായ നേട്ടം ലീഗ് കറിവേപ്പിലയോ ചെണ്ടയോ ആണെന്ന് തെറ്റിധരിച്ചവരെ അല്ല എന്ന് ഓര്‍മ്മിപ്പിക്കാനും പിള്ളേരെ പറ്റിക്കും പോലെ ലീഗിനെ 
പറ്റിക്കാന്‍ നിന്നുതരില്ല എന്ന് പഠിപ്പിക്കാനുമായി എന്നതാണ്. ലീഗിനെ ഫൂള്‍ ആക്കാന്‍ ശ്രമിക്കുകയായിരുന്നു കോണ്‍ഗ്രസ്‌ എന്ന് പറഞ്ഞാല്‍ ചെന്നിത്തല പോലും മറുത്ത് പറയില്ല. അതും സത്യമാണ്.
 
മന്ത്രിസഭാ രൂപീകരണ സമയത്ത് വെറും 9
  എം.എല്‍.എ. ഉള്ള മാണി 3 പദവികള്‍ക്ക്വാശി പിടിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ ഭയന്നു. സീറ്റ് വിഭജനത്തില്‍ ഒതുക്കപ്പെട്ട  മാണി എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന്. ജോസഫ്‌ ഗ്രൂപ്പിനെയും ജോര്‍ജിനെയും ചൂണ്ടിക്കാട്ടി മാണിയും ഒരു കളി കളിച്ചു, പാര്‍ട്ടി നെടുകെ 
പിളര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമം ഫലം കാണില്ലെന്ന്. ഈ സമയത്ത്
 കോണ്‍ഗ്രസിലും ആഭ്യന്തര പ്രശ്നങ്ങള്‍ ധാരാളം -സമുദായ വീതം, ഗ്രൂപ്പ് വീതം,പട്ടികജാതി, വനിതാ തുടങ്ങിയവ. ഒടുവില്‍ ലീഗ് സ്വന്തം കാര്യം പിന്നീടത്തെക്ക് നീക്കിവെച്ചു മുന്നണിയെയും മന്ത്രിസഭയെയും പാളത്തില്‍ കയറ്റാനുള്ള ശ്രമത്തില്‍ ആയിരുന്നു. 5 പദവിക്ക്  അര്‍ഹാതയുന്ടെന്നു പകല്‍ പോലെ ആര്‍ക്കും വ്യക്തമായതായതിനാല്‍ അതിനു വലിയ തടസ്സം പിന്നീടുണ്ടാവില്ലെന്നും കരുതി. എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്‌ പൊട്ടന്‍ കളിക്കുകയായിരുന്നു. ചാണ്ടിയും ചെന്നിയും തങ്കച്ചനും പൊട്ടന്മാരായി  അഭിനയിച്ചു. ആ കളി നിര്‍ത്താന്‍ പാണക്കാട് തങ്ങള്‍ മുഖ്യമന്ത്രി ആയി അഭിനയിച്ചു. കളത്തിനു പുറത്തു നിന്ന് ഓരോരുത്തരെക്കൊണ്ട് 
കൂവിക്കലും കല്ലെറിയിക്കലുമായി പിന്നീട് കോണ്‍ഗ്രസ്‌ കളി. ഒടുവില്‍
 റഫറിയുടെ കയ്യില്‍ നിന്ന് പാണക്കാട് തങ്ങള്‍ വിസില്‍ വാങ്ങി ഊതുമെന്ന ഘട്ടത്തിലാണ് ചാണ്ടിക്ക് ബോധം വന്നത്.
ഇനിയിപ്പോള്‍, ഈ മന്ത്രി സഭയില്‍ കേരളത്തില്‍ 12ശതമാനം മാത്രം ഉള്ള നായന്മാരില്‍ നിന്ന് കാര്‍ത്തികേയനും തിരുവഞ്ചൂരും ശിവ കുമാറും കെ.പി മോഹനനും ഗണേഷ്‌ കുമാറും അടക്കം അഞ്ചു മന്ത്രിമാര്‍ ഉള്ളത് കൊണ്ടോ 19ശതമാനം ഉള്ള കൃസ്ത്യാനികളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, കെ.എം മാണി, കെ.സി ജോസഫ്‌, പി.ജെ ജോസഫ്‌ , അനൂപ്‌ ജേക്കബ്‌ , ഷിബു ബേബി ജോണ്‍, പി.സി ജോര്‍ജ്‌ എന്നീ ഏഴു പേരെ ഒന്നിച്ചു കണ്ടപ്പോഴോ തോന്നാത്ത ഈ സന്തുലനത്തിന്‍റെ വായു രോഗം 26.5 വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു അഞ്ചാം മന്ത്രി തഞ്ചത്തില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍ ഇടതിനും വലതിനും സമദൂര ജാതി കൊമാരങ്ങള്‍ക്കും ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ചപ്പോള്‍ പാവം ഓ.രാജഗോപാലും സുരേന്ദ്രനും കുമ്മനവും ഒക്കെ കച്ചോടം മതിയാക്കി കാശിക്ക് പോവേണ്ട ഗതികേടാണ് വന്നു പെട്ടിര്‍ക്കുന്നത്... ഗോള്‍വള്‍ക്കറുടെ ബാധ ഇങ്ങനെ ഒരേ സമയം അച്യൂമാമനും കിങ്ങിണികുട്ടനും പേരുന്ന നായന്മാര്‍ക്കും വെള്ളപള്ളിക്കും ഒന്നിച്ചു കേറിയാല്‍ അടിച്ചിറക്കാന്‍ മതേതര കേരളത്തില്‍ ശ്രീ നാരായണനും അയ്യങ്കാളിയും മക്തി തങ്ങളും സഹോദരന്‍ അയ്യപ്പനും എ.കെ.ജി യും വക്കം മൌലവിയും ഒന്നിച്ചു വന്നാല്‍ പോലും നടക്കും എന്ന് തോന്നുന്നില്ല...

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites