5/06/2011

പണാധിപത്യത്തിനു വഴി മാറുന്ന ജാനാധിപത്യ ഇന്ത്യ


ജനാധിപത്യ മതേതര ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ മുന്നില്‍ വേറിട്ട ഇടം ലഭിച്ചത്, ഇന്ത്യ മഹാരാജ്യം പതിറ്റാണ്ടുകളായി തുടര്ന്നുയ പോന്നിരുന്ന ചേരിചേര നയങ്ങളുടെ അടിസ്ഥാനത്തില്‍ താന്നെ ആയിരുന്നു . ദേശീയവും അന്തര്‍ ദേശീയവുമായ വിഷയങ്ങളില്‍ ജനാധിപത്യ ഇന്ത്യയുടെ വേറിട്ട നിലപാടുകള്‍ ഈ നയങ്ങളുടെ ചുവടുപിടിച്ചുകൊണ്ടായിരുന്നു. ശ്രീമാന്‍ പണ്ഡിറ്റ് ജവഹര്ലാ ല്‍ നെഹ്‌റു എന്നെ കരുത്തനായ ഭരണാധികാരിക്ക് ജനാധിപത്യ ഇന്ത്യക്ക് പുതിയ മുഖം നല്കുലന്നതിനുള്ള ആര്ജെവവും കരുത്തും ഉണ്ടായിരുന്നതായിരുന്നു ,ആ വേറിട്ട കാഴ്ചപാടുകള്‍ ആയിരുന്നു പിന്നിട് ഇങ്ങോട്ടുള്ള കാലയളവില്‍ ഇന്ത്യ മഹാരാജ്യത്തിന്റെ ശബ്ദം ലോക വേദികളില്‍ വേറിട്ട ശബ്ദമായി നിറഞ്ഞു നിന്നത് , ഇന്ന് ആരംഭിച്ച സ്‌റോക്ക് ഹോം അന്താരാഷ്ട്ര കണ്വെളന്ഷിന്റെ പശ്ചാത്തലത്തില്‍ എന്ഡോനസള്ഫാചന്‍ നിരോധനവുമായി ബന്ധപെട്ട ചര്ച്ചികളില്‍ ഇന്ത്യ എടുത്ത നിലപാടുകളെ ലോക രാജ്യങ്ങള്‍ വീക്ഷിക്കുമ്പോളും ,നാം സ്വയം വിലയിരുത്തുമ്പോഴും ്ര്രപതിഷേധമായോ പലപ്പോളും നിലവിളിയായോ നമുക്കുമുന്നില്‍ ഉയരുന്നത് നെഹ്രുവിനെ പോലെ ക്രാന്ത ദര്ശിമയായ ഒരു പ്രധാന മന്ത്രിയുടെ അഭാവവും ,അദ്ധേഹത്തിന്റെ പിന്മുറക്കാരനായി പ്രധാമന്ത്രി സ്ഥാനത്തിരിക്കുന്ന നട്ടെല്ലില്ലാത്ത ഒരു പ്രധാന മന്ത്രിയുടെ കീഴില്‍ നാണം കെടുന്ന ഇന്ത്യയുടെ പരിതാപകരമായ ചിത്രവുമാണ്.

തലമുറകളെ തന്നെ ഇല്ലാതാക്കുന്ന മാരകമായ എന്ഡോുസള്ഫാടന്‍ വിഷം 80 ഓളം രാജ്യങ്ങള്‍ ഇതിനകം നിരോധിക്കുകയും ഇരുപതോളം രാജ്യങ്ങള്‍ ഇന്ന് സ്‌റ്റോക്ക് ഹോം സമ്മേളനത്തില്‍ നിരോധനം ആവശ്യപെടുകയുണ്ടായി , യുഎന്നിന്റെ വിവിധ ഏജന്സിഇകളും എന്ഡോകസള്ഫാ ന്‍ നിരോധനം ആവശ്യപെട്ടപ്പോളും ജനാധി പത്യ ഇന്ത്യ എന്ഡോ സള്ഫാ്ന്‍ അനുകൂല നിലപാട് സ്വീകരിച്ചു നാണം കെട്ടത് എന്തുകൊണ്ട് ? ഇന്ത്യ മഹാരാജ്യത്തെ നൂറ്റി ഇരുപതുകോടി ജനങ്ങളുടെ താല്പംര്യമാണോ അവിടെ പ്രതിഫലിക്കപെട്ടത് സംരക്ഷിക്ക പെട്ടത്?

കോണ്ഗ്രടസുകാര്‍ ചരിത്രം മറക്കുന്നുണ്ടാകില്ല , പതിറ്റാണ്ടുകള്ക്കടപ്പുറം നെഹ്‌റു എന്ന കരുത്തനായ കോണ്ഗ്രകസ് നേതാവ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അന്പ്തോളം ജീവന്‍ അപഹരിച്ച വിഷബാധയേറ്റപ്പോള്‍ ,ഇന്ത്യ മഹാരാജ്യത്തെ ഓരോ പൌരനേയും ഇന്ത്യയുടെ സമ്പത്തായി കണ്ടിരുന്ന അദേഹം , ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രബധാനമായ ബില്ലായ ഇന്ത്യന്‍ ഇന്സ,ക്ടിസൈദ് ആക്ടിന്റെ രൂപം നല്കിധകൊണ്ട് പൌരവലിയുടെ താല്പര്യ സംരക്ഷണം നടത്തിയതിനു ചരിത്രം സാക്ഷിയുണ്ട് .അതെ സമയം കേരളത്തിന്റെ വടക്കെ അറ്റത് കാസര്കോുടിന്റെ ഗ്രാമ പ്രദേശങ്ങളില്‍ ഇതിനകം അഞ്ഞൂറിലേറെ പേരെ ഇഞ്ചിഞ്ചായി കൊല്ലുകയും ,പതിനായിരങ്ങളെ നിത്യ രോഗികളാക്കുകയും ചെയ്തു തലമുറകളുടെ പുന സൃഷ്ടി തന്നെ ഇല്ലതാക്കിയ എന്ഡോ്സള്ഫാ്ന്റെ ഭീകരമുഖം തെളിഞ്ഞു നില്ക്കു മ്പോള്‍ ജനീവയില്‍ അന്നും സ്‌റ്റോക്ക് ഹോമിന്നും ഇന്ത്യ എന്ഡോരസള്ഫാുന്റെ വിഷം തുപ്പുന്നത് എന്തുകൊണ്ട്, ? നെഹ്രുവിന്റെ പിന്മുറക്കാരി സോണിയാഗാന്ധി യു പി എ അധ്യക്ഷയും അദേഹത്തിന്റെ പാര്ടിവയുടെ മുതിര്ന്നി നേതാവ് ഡോക്ടര്‍ മന്മോരഹന്സിം ഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയും ആയിരിക്കുമ്പോഴാണ് ഈ നാണം കെടലെന്നതും ശ്രദ്ധയാകര്ഷി ക്കുന്നു

യുഫ്രാടിസ് നദിയുടെ തീരത്ത് ഒരുആടിന്‍ കുട്ടി വിശന്നു ചത്താല്‍ പോലും അതിനു ദൈവത്തിന്റെ മുന്നില്‍ സമടാധാനം പറയേണ്ടി വരുമെന്ന് ഭയം കൊണ്ടാ ഉമറിന്റെ നീതിരാഷ്ട്രം ഇന്ത്യയില്‍ നിലനില്ക്ക്ണം എന്നാശിച്ച ഒരു അര്ദ്ധന നഗ്‌നനായ ഫക്കീറിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത്, നീതി എന്നത് പ്രതീക്ഷ മാത്രമാക്കി അധികാര വര്ഗംല അന്തത നടിക്കുന്നത് എന്തുകൊണ്ട് ? ഏറെ വിഷദീകരിക്കെണ്ടാതാണെങ്കിലും ലളിതമായൊരു ഉത്തരം അതിനുണ്ട് ജനാതിപത്യ ഇന്ത്യ പണാതിപത്യത്തിനു വഴിമാറികൊണ്ടിരിക്കുന്നു.

ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയുടെ അവിഭാജ്യമായ രണ്ടു ഘടകങ്ങള്‍ ആണ് ലെജിസ്ലാടിവും , ജുഡീഷ്യറിയും ,ഇവ പരസ്പര പൂരകങ്ങളാണ് ,ഒന്ന് മറ്റൊന്നിനെ ഉപദേശിക്കുകയും തിരുത്തുകയും സ്വയം തിരുത്തുകയും ചെയ്യുന്നിടത്തായിരുന്നു ജനാതിപത്യ സംവിധാനങ്ങളുടെ വിശ്വാസ്യത നിലന്നിന്നിരുന്നത് ,ആ ജനാധിപത്യ സംവിധാനത്തില്‍ ജങ്ങലര്പ്പി ച്ച വിശ്വാസം തന്നെ ആയിരുന്നു അര നൂറ്റാണ്ടിലേറെ ആയി ഇന്ത്യയില്‍ നിലനില്ക്കുങന്ന ജനാധിപത്യത്തിന്റെ ആധാര ശില. എന്നാല്‍ കുറച്ചു വര്ഷ്ങ്ങളായി അഴിമതിയും ,കെടുകാര്യസ്ഥതയും ,ക്രിമിനല്‍ വല്ക്ക്രണവുംകൊണ്ട് ജനാധിപത്യ വ്യവസ്ഥയിലെ ഉന്നത അധികാരകേന്ദ്രങ്ങള്‍ ചിഞ്ഞുനാറുന്നത്തിന്റെ ധുര്ഗജന്ധമാണ് രാജ്യത്തെ മൂടിയിരിക്കുന്നത് , അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് വിക്കി ലീക്‌സും തെഹല്ക്ക യും ഉള്പ്പെിടെ ഉള്ള മാധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നതും.

സാധാരണക്കാരന്‍ എന്ന പുര സമൂഹത്തിനോട് കടപ്പടില്ലാത്ത ജനാതിപത്യ അധികാര വ്യവസ്ഥിതിയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വഴിമാറികൊണ്ടിരിക്കുന്നു .ഇന്ത്യന്‍ കാര്ഷി ക വ്യവസ്ഥയുടെ തളര്ച്ചഇയും ആഗോളവല്ക്ക രണത്തിന്റെ സ്വദീനവും ഈവഴിമാറി സഞ്ചരിക്കലിനുു ആക്കം കൂട്ടുന്നുണ്ട്, ഒപ്പം കോര്പരറേറ്റ് ഭീമന്മാരുടെ നേരിട്ടുള്ള അധികാര ഇടപെടല്‍ കൂടിയാകുമ്പോള്‍ ഈ വഴിമാറി സഞ്ചരിക്കല്‍ പൂര്ണ്മാകുന്നു. അതിന്റെ പരിണിത ഫലമായാണ് ജനാതിപത്യ ഇന്ത്യയിലെ പരമോന്നത സഭകളില്‍ കോടിപതികളുടെ എന്നവും ക്രിമിനലുകളുടെ എന്നവും ദിനം പ്രധി ഏറി വരുന്നത് , ഈ കൊടിപതികളുടെയും ,ക്രിമിനലുകളെയും സൃഷ്ടിച്ചെടുക്കുന്നതില്‍ ഇന്ത്യയിലെ കുത്തകകള്ക്ക് നിര്ണാനയകമായ പങ്കുണ്ട്, അതുകൊണ്ട് തന്നെ ഭരണ നിയമ നിര്മാനണ സഭകളില്‍ നേരിട്ട് ഇടപെടുന്നതിനു കുത്തകകള്ക്ക് എളുപ്പത്തില്‍ സാധ്യമാകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സാധാരണ പൌരന്റെ ആവശ്യങ്ങള്ക്കനപ്പുറം കുത്തക ലോബികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ജന പ്രതിനിധികള്‍ ബാധ്യസ്ഥരാകുന്നു .മുതല്‍ മുടക്കിന്റെ രാഷ്ട്രീയം എന്നെ കുത്തക ലോബികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപെടുമ്പോള്‍ ,കുടിവെല്ലതിന്റെയോ , പട്ടിനിയുടെയോ , തോഴിളിന്റെയോപെരില്‍ നിലവില്ക്കുെന്ന പാവങ്ങളുടെ ശബ്ദങ്ങള്‍ പ്രതിദ്വാനികക്കേണ്ട വേദികള്‍ നിശബ്ധങ്ങളും ,പകരം ജനപ്രതിനിധികള്‍ കോര്പരെടദ് ബീമാന്മാരുടെ കുഴലൂതുകാരും ആകുന്നു ,എന്‌ടോസുള്ഫാ്ന്‍ വിഷയത്തിലും സംഭവിക്കുന്നത് മറ്റൊന്നല്ല. കോടിക്കണക്കിനു രൂപ മൂലധനമുള്ള കമ്പനിയുടെ താല്പര്യങ്ങള്‍ തന്നെ ആയിരുന്നു സ്‌റോക്ക് ഹോമില്‍ ഇന്ത്യ നാണം കേട്ടുകൊണ്ട് സംരക്ഷിച്ചത്.

ജനാധിപത്യ ഇന്ത്യയില്‍ ആരു ഭരിക്കണം എന്നും അആരോക്കെ ഏതൊക്കെ വകുപ്പുകള്‍ കൈ കാര്യം ചെയ്യണമെന്നും കോര്പ്റേറ്റുകള്‍ തീരുമാനിച്ചു നടപ്പിലാകിയതിന്റെ വിശ്വാസ യോഗ്യമായ റിപ്പോര്ട്ടു കള്‍ പുറത്തു വരുമ്പോളാണ് അഴിമതിയില്‍ മുങ്ങികുളിച്ച ജനാധിപത്യ ഭരണ സംവിധാനങ്ങളുടെ പൊള്ളത്തരം ഞങ്ങള്‍ തിരിച്ചറിയുന്നത്, കോമന്‍ വലതും ,ടൂജി സംപെക്ട്രവും എസ് ബന്ദുമൊക്കെ കത്തിനില്ക്കു മ്പോള്‍ എരിഞ്ഞടങ്ങികൊണ്ടിരിക്കുന്നത് ജനാധിപത്യ സംവിധാനത്തിലുള്ള പൌരന്റെ വിശ്വാസങ്ങള്‍ ആണ്.

ലെജിസ്ലാടിവിന്റെ ഇത്തരത്തിലുള്ള തെറ്റുകളെ ശാസിക്കാനും തിരുത്താനും ,അതിലൂടെ നീതിനിര്വിഹണം നടപ്പിലാകും എന്ന് പ്രതീക്ഷ അര്പ്പിുക്കുകയും ചെയ്യുന്ന ജനാധിപത്യത്തിലെ രണ്ടാമത് ഘടകമാണ് ജുഡീഷ്യറി. എന്നാല്‍ ദിനം പ്രതി പൊങ്ങി വരുന്ന വിവാദങ്ങള്‍ സൂചിപ്പിക്കുന്നത് ജുഡീശ്യറിയും അഴിമതിയില്‍ മുങ്ങി നില്ക്കുരന്നതായാണ് . സുപ്രിം കോടതി വിധി എങ്ങനെ അനുകൂലമാക്കാം എന്നും ,ഏത് കോടതിയില്‍ ആര്് വാദം കേള്ക്കവണമെന്നും തീരുമാനിക്കാന്‍ ഉന്നതങ്ങളിളിരിക്കുന്നവര്ക്ക് സന്ധ്യമാകുന്നതിന്റെ വിശ്വാസ്യമായ രേപോര്ത്കുകകള്‍ കൂടെ ജനങള്ക്ക്ര മുന്നിലെതുംപോലാണ് , ജനാധിപത്യത്തിലെ അവസാന വിശ്വാസവും ജനങ്ങള്ക്ക്ന നഷ്ടമാകുന്നത്. ജനധിപത്യതിന്റെ അടിസ്ഥാന ശിലയായ പൌരനു ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന അവിസ്വസ്യത ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൃഷിട്ടിക്കാന്‍ ഇരിക്കുന്നു .

ഇത്തരത്തില്‍ ജനാധിപത്യ സംവിധങ്ങളെ കുത്തക ഭീമന്‍ മാര്‍ കളിപ്പാട്ടങ്ങളാക്കുന്ന ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിലാണ് എന്ഡോ സള്ഫാഅന്‍ വിഷയവും ചര്ച്ചയാകുന്നത് . നീതി തേടിയുള്ള എന്ഡോകസള്ഫാീന്‍ ഇരകളുടെ ദീന വിലാപങ്ങള്ക്ക്ദ പതിടാണ്ടുകള്‍ പ്രായമായിട്ടും ,അതുഎന്ഗുമെതാതെ പോയതും ഈ കാരണങ്ങളാല്‍ ആണ്.എന്ഡോ്സള്ഫാാന്‍ വിഷയം ഒരു സാമൂഹിക പാരിസ്ഥിതിക വിഷയതിനപ്പുറം രാഷ്ട്രീയ വിഷയമാകുന്നത് ഇന്ത്യന്‍ ജനാതിപത്യം പനാതിപത്യത്തിനു വഴിമാരുന്നതുകൊണ്ട് തന്നയാണ്

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites