5/03/2011

അഖില ലോക ഭര്‍ത്താക്കന്‍മാരെ നിങ്ങളൊന്നിക്കുവിന്‍.

ഡല്‍ഹി ഹൈകോടതിയെ വാനോളം പുകഴ്ത്തുവിന്‍! ഇനിമുതല്‍ നിങ്ങളോട്‌ പരിഭവം കാണിച്ച്‌ നിങ്ങള്‍ക്ക്‌ പുറന്തിരിഞ്ഞു കിടക്കുന്ന ഭാര്യമാരെന്ന അണ്‍സഹക്കബിള്‍സിനോട്‌ നിങ്ങളിനി പതിവു പോലെ തോറ്റു പോകരുത്‌. പകരം അവരെ എടുത്ത്‌ വീടിന്റെ പുറത്ത്‌ മഞ്ഞത്തോ മഴയത്തോ കിടത്തുക. അവരവിടെ കിടന്ന്‌ പണ്ടാറടങ്ങട്ടെ. നമുക്ക്‌ ഡല്‍ഹി ഹൈകോടതി കൂട്ടുണ്ട്‌. സെക്സ്‌ നിഷേധിച്ച്‌ കെട്ടിയോന്റെ അടുത്ത്‌ തന്റെ വാശി വിജയിപ്പിക്കുന്ന സകല പെണ്ണുങ്ങള്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെ.
ഒരു ഭാര്യയില്‍ നിന്നും ഭര്‍ത്താവ്‌ പ്രതീക്ഷിക്കുന്നത്‌ വെറും സെക്സല്ല എന്ന്‌ എല്ലാ ഭാര്യമാരും തിരിച്ചറിയണം. സ്നേഹസമ്പന്നമായ സെക്സായിരിക്കും അവര്‍ പ്രതീക്ഷിക്കുക. അങ്ങിനെ പ്രതീക്ഷിച്ചു വരുന്ന ഭര്‍ത്താവിന്റെ മുമ്പില്‍ അത്‌ നിഷേധിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും ക്രൂരയായ സ്‌ത്രീയായി ആ ഭാര്യ മാറുന്നു എന്നത്‌ ഒരു നഗ്ന സത്യമാണ്‌. എല്ലാ തമാശകള്‍ക്കുമപ്പുറത്തുള്ള ഒരു നഗ്ന സത്യം. സ്നേഹക്കൂടുതല്‍ കൊണ്ട്‌ ചിലപ്പോള്‍ ഭര്‍ത്താക്കന്‍മാര്‍, പോടി പുല്ലെ, എന്നു പറഞ്ഞ്‌ ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നുണ്ടാവും. അത്‌ സ്‌ത്രീക്കു മുന്നില്‍ തോല്‍ക്കാനുള്ള പുരുഷന്റെ അഹംഭാവത്തിന്റെ തിരിഞ്ഞു കിടക്കലാണ്‌. എങ്കിലും ഭാര്യയുടെ കയ്യും കാലും പിടിച്ച്‌ കരളേ പൊന്നേ ചക്കരപ്പാട്ടെ.. പ്ലീസ് എന്നു പറഞ്ഞ്‌ സംഗതി നേടിയെടുക്കുന്ന ഭര്‍ത്താക്കന്‍മാരുണ്ടോ എന്നറിയില്ല. ഉണ്ടാവാമായിര്‍ക്കും.
മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും സെക്സ്‌ ഒരു പ്രത്യുത്പാദന മാര്‍ഗം മാത്രമാണ്‌. മനുഷ്യനാവട്ടെ, അവനത്‌ അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ആനന്ദത്തിനു വേണ്ടിയാണ്‌. കുഞ്ഞുങ്ങളുണ്ടാവാന്‍ വേണ്ടി മാത്രം ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍ വളരെ വളരെ ചുരുക്കമായിരിക്കും. വിവാഹം കഴിഞ്ഞ്‌ കുറെ കാലം കുഞ്ഞുങ്ങാളുണ്ടാകാതെ വരുമ്പോള്‍ ഒരു ഡോക്ട്ടറെ സമീപിച്ച്‌ ചികിത്സ തേടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു പക്ഷെ ചിലരൊക്കെ ആനന്ദത്തിന്റെ അപ്പുറം ഒരു കുഞ്ഞ്‌ എന്ന ലക്ഷ്യം കാണാറുണ്ട്‌. അല്ലാത്തപ്പോഴെല്ലാം മനുഷ്യന്‌ സെക്സ്‌ ഒരു തീവ്രമായ ഒരു സര്‍ഗ വാസന തന്നെയാണ്‌. അത്‌ നിഷേധിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും ഭാര്യയും ഭര്‍ത്താവും അവരവരുടെ തലങ്ങളില്‍ നിന്നും മാറി വളരെ നീചമായ ഒരു തലത്തിലേക്ക്‌ പോകുന്നു.
ഇണയുടെ അടുത്ത്‌ നിന്നും എന്തെങ്കിലും കാര്യലാഭത്തിനായി സെക്സ്‌ ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ അത്തരക്കാരും പണത്തിനു വേണ്ടി ശരീരം വില്‍ക്കുന്നവരും തമ്മില്‍ വല്ല്യ വിത്യാസമൊന്നുമില്ല. ഇണയോടുള്ള ദേഷ്യം കാരണം സെക്സ്‌ നിഷേധിക്കുന്നവരും ഇണകളെ പട്ടിണിക്കിടുന്നവരും തമ്മിലും വലിയ വിത്യാസമൊന്നുമില്ല. വൈവാഹിക ജീവിതത്തിലെ ഒരു അടിസ്ഥാന ഘടകമാണ്‌ സെക്സ്‌ എങ്കില്‍, അത്‌ ഇണക്കു മുമ്പില്‍ നിഷേധിക്കനുള്ളതല്ല. ജീവിതത്തില്‍ അപ്പ്രകാരം സെക്സ്‌ നിഷേധിക്കപ്പെട്ട ഒരു ഭര്‍ത്താവിന്‌ സ്നേഹ സമ്പന്നയായ ആ ഭാര്യയില്‍ നിന്നും ഡല്‍ഹി ഹൈകോടതി മോചനം അനുവദിച്ചിരിക്കുന്നു.
വിവാഹ ബന്ധം കൊണ്ട്‌ ഒരു ഭാര്യക്ക്‌ ഭര്‍ത്താവിനോട്‌ വന്നേക്കാവുന്ന നിര്‍ബന്ധ കടമകള്‍ എന്തൊക്കെയാണ്‌. അവന്റെ തുണിത്തരങ്ങള്‍ അലക്കി വെളുപ്പിച്ച്‌ ഇസ്‌തിരിയിട്ടു കൊടുക്കുന്നതോ? അല്ലെങ്കില്‍ അവന്റെ വയറു നിറയാനും വേണ്ടി മാത്രം അവനു ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതോ? അല്ലെങ്കില്‍ അവന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ച്‌ കൊണ്ടു നടക്കുന്നതോ? അതല്ലെങ്കില്‍ ജോലി ചൈത്‌ പണമുണ്ടാക്കി ഭര്‍ത്താവിനെ സാമ്പത്തികമായി സഹായിക്കുന്നതോ? എനിക്കു തോണുന്നു, ഇതൊന്നുമല്ല എന്ന്‌. ഇതൊന്നും ഭാര്യയുടെ കടമയല്ല. ഭാര്യയുടെ ബാധ്യതകള്‍ അല്ല. അവള്‍ക്കത്‌ ചെയ്യണമെങ്കില്‍ ചെയ്യാം. ചെയ്യേണ്ടെങ്കില്‍ ചെയ്യാതിരിക്കാം. കാരണം ഭര്‍ത്താവലക്കിയാലും തുണികള്‍ വെളുക്കും. അവനിസ്‌തിരിയിട്ടാലും തുണികളുടെ ചുളിവുകള്‍ മാറും. അവന്‍ തീ കത്തിച്ചാലും അടുപ്പെരിയും. അവന്‍ അരിയിട്ടലും അത്‌ ചോറാവും. കുടുംബത്തിലേക്ക്‌ വിനിയോഗിക്കല്‍ അവന്റെ മാത്രം ബാധ്യതയാണ്‌. അതിന്‌ പാങ്ങില്ലാത്തവന്‍ കെട്ടാന്‍ നടക്കരുത്‌.
ഭാര്യയില്‍ നിന്നു മാത്രം കിട്ടുന്ന കാര്യങ്ങള്‍ മാത്രമാണ്‌ ഭാര്യയുടെ കടമ. അത് സ്നേഹം സെക്സ്‌ സന്താനങ്ങള്‍ എന്നിവ മാത്രമാണ്‌. ഇതില്‍ സ്നേഹമില്ലാത്തിടത്‌ സെക്സ്‌ വ്യവഹാരം മാത്രമായി മാറുന്നു. സെക്സില്ലാത്തിടത്ത്‌ സ്നേഹം മറ്റൊരു തലത്തിലേക്ക്‌ മാറുന്നു. സന്താനങ്ങളില്ലാത്തിടത്ത്‌ സെക്സിനൊരു പൂര്‍ണതയും കിട്ടുന്നുമില്ല. സെക്സ്‌ വില കൊടുത്താല്‍ കിട്ടുന്ന ഒന്നല്ല. വില കൊടുത്ത്‌ വാങ്ങിക്കുന്നത്‌ സെക്സുമല്ല. അത്‌ മാംസവും മാംസവും തമ്മിലുള്ള ഒരു ഉരസല്‍ മാത്രമാണ്‌. ഒരു യാന്ത്രികമായ പ്രതിഭാസം. അവിടെ സ്നേഹമോ കരുതലോ ഇല്ല. അവിവാഹിത ബന്ധങ്ങളിലാകട്ടെ വേവലാതിയും ബേജാറും മാത്രമേ ഉള്ളൂ താനും. അപ്പോള്‍ പിന്നെ ജീവിതത്തില്‍ സെക്സ്‌ എന്ന ആസ്വാദനം ഭാര്യയില്‍ നിന്നു മാത്രമാണ്‌ ഭര്‍ത്തവിന്‌ കിട്ടുന്നത്‌. തിരിച്ചും അങ്ങിനെയാണ്‌.
ഭര്‍ത്താവില്‍ നിന്നും ഭാര്യയിലേക്കും ഭാര്യയില്‍ നിന്നും ഭര്‍ത്താവിലേക്കും ഒഴികുന്ന ഒരു നദിയാണ്‌ ലൈംഗീകത. ആ ഒഴുക്കിന്‌ ആരാണോ തടസ്സമുണ്ടാക്കുന്നത്‌ അവര്‍ കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനെ ഭയപ്പെടാത്തവരാണ്‌. ഈ നിഷേധം കൊണ്ട്‌ തന്റെ ഇണയില്‍ തന്നോട്‌ വെറുപ്പുണ്ടാക്കാനല്ലാതെ മറ്റൊരു കാര്യത്തിനും ഉപകാരപ്പെടില്ല എന്നതാണ്‌ സത്യം. നമ്മുടെ കുടുംബങ്ങള്‍ നമ്മള്‍ സൂക്ഷിക്കേണ്ടത്‌ കരുതലോടെയാണ്‌. കുടുംബ ബന്ധങ്ങള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും ആ പഴയ ഊഷ്മതയില്‍ അത്‌ നമുക്ക്‌ തിരിച്ചു കിട്ടില്ല. അതുറപ്പാണ്‌! നമുക്ക്‌ പരസ്പരം പിണങ്ങാം ഇണങ്ങാം. പക്ഷെ നാം നമ്മുടെ ജീവിതം കൊണ്ട്‌ കളിക്കരുത്‌. സ്‌ത്രീകളാണ്‌ ഈ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്‌! ഭര്‍ത്താവില്‍ നിന്നും പിണങ്ങി പുറന്തിരിഞ്ഞു കിടക്കുന്ന ഭാര്യമാര്‍ സൂക്ഷിക്കുക! ഭര്‍ത്താക്കന്‍മാര്‍ക്കും ഇപ്പോള്‍ സംഘടനകളൊക്കെ ആയിത്തുടങ്ങിയിട്ടുണ്ട്‌. ഇപ്പോള്‍ ദാണ്ടെ കോടതിയും! ഇനിയിപ്പോള്‍, കഞ്ഞിയും ചോറും വച്ചു കൊടുത്തില്ലെങ്കിലും....... മുടക്കണ്ട!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites