ലാദന്റെ മരണം ഏറ്റവും ആഹ്ലാദം നല്‍കിയത് അമേരിക്കന്‍ ജനതയ്ക്കാണ്. പത്ത് വര്‍ഷത്തെ നെഞ്ചിലെ നീറ്റല്‍ ഒരു വന്മഴ പെയ്തു തോര്‍ന്ന അവസ്ഥയില്‍ ആഘോഷിക്കുകയാണ് അമേരിക്കക്കാര്‍ . ഒപ്പം അമേരിക്കന്‍ പത്രങ്ങളും. വാര്‍ത്തകളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ലാദന്‍ മാത്രമേ ഉള്ളൂ. അതിനെക്കാള്‍ പ്രാധ്യാന്യം ഉള്ളതായി മറ്റൊന്നിനെയും മാധ്യമങ്ങളും, ജങ്ങളും കാണുന്നില്ല. അമേരിക്കയുടെ ഐതിഹാസിക വിജയം ലോകപത്രങ്ങളും ആഘോഷിച്ചു. അവയില്‍ ചിലത് നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നു. ലാദന് ശേഷം ഇനിയെന്ത് എന്ന ഒരു കൊഴയ്ക്കുന്ന ചോദ്യം മറുവശത്ത് ലോകജനതയെ ആശങ്കയില്‍ ആഴത്തുന്നുണ്ട്. എന്നാലും തത്കാലം ആശങ്കകള്‍ ഉള്ളില്‍ ഒതുക്കി ലോകജനത ലാദന്റെ മരണം രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അല്ലറചില്ലറ അസ്വാരസ്യങ്ങള്‍ അറബ് ലോകത്തും, പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും മുരുമുരുപ്പായി തുടരുന്നുണ്ട്. അത് ആളികത്തിയ പ്രതിരൂപം നഷ്ടമായതിലുള്ള വികാരം മാത്രമാണ്. ലോകത്തൊരിടത്തും ഭീകരത നടമാടാന്‍ ഇനി വേരുകള്‍ നീട്ടി ഭീകരതുടെ പുതിയ വടവൃക്ഷമായി ഒരാളെയും ഒരിക്കലും ഒരാളും വളര്ത്താതിരിക്കട്ടെ എന്ന് മാത്രം നമുക്കിപ്പോള്‍ ആശിക്കാം. ഒപ്പം സമാധാനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യാം























































0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ