മീഡിയ ഏതുമാകട്ടെ.. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും മുറിച്ച് മാറ്റപ്പെടുകയും സന്ദേഹ പ്രകടനം നടത്തുകയും തന്നിഷ്ടവല്‍ക്കരിക്കുകയും ചെയ്യുക കാലാകാലങ്ങളായി നാം കണ്ടുവരുന്നതാണൂ.
എന്ത് ഏത് തരത്തില്‍ എപ്പോള്‍ നല്‍കണമെന്ന വ്യക്തമായ കാഴ്ച്ചപ്പാട് തന്നെയാണു സകല മീഡിയകളും ചരിത്രത്തിലങ്ങോളമിങ്ങോളം എടുത്ത് പയറ്റുന്ന സാര്‍വത്രികമായ നിലപാട്.
വ്യക്തി താല്പ്പര്യങ്ങളില്‍ തുടങ്ങി ഇത് സ്ഥാപനത്തിന്റെ,നിലപാടിന്റെ, പ്രത്യയ ശാസ്ത്രത്തിന്റെ,
വിശ്വാസ സംഹിതയുടെ തുടങ്ങി രാഷ്ട്രത്തിന്റെ പൊതുനയത്തിന്റെ ഒടുവില്‍ അഭ്യന്തര സുരക്ഷയുടെ പേരില്‍ വരെ വാര്‍ത്തകളില്‍ രൂപമാറ്റം നടത്തുന്നത് ലോകം വാര്‍ത്ത്കള്‍ കൈമാറാന്‍ തുടങ്ങിയ ചരിത്രത്തോളം പഴക്കമുണ്ട്.---
---------
---------
--
(പുരാണത്തിലെ അശ്വത്ഥാമാവിന്റെ മരണം കൊട്ടിഘോഷിക്കപ്പെടുന്നതും ഇതിന്റെ പൂര്‍വ്വ രൂപങ്ങളില്‍ ഒന്നു തന്നെ)
-------------
നിലനില്പ്പിന്റേയും നിലപാടിന്റേയും അത്യന്നാസ ഘട്ടങ്ങളില്‍ യഥാര്‍ത്ത സംഭവം റിപ്പോര്‍ട്ടറുടെ,
ഫോട്ടോഗ്രാഫറുടെ,വാര്‍ത്താ ഏജന്‍സിയുടെ, പത്രനയത്തിന്റെ,എഡിറ്റിംഗിന്റെ ഒടുവില്‍ പേജ് ലേ-ഔട്ടിന്റെ കൈകളിലൂടെ പല ഡെസ്ക്കുകള്‍ മാറി നമ്മുടെ മുന്നിലെത്തുമ്പോഴേക്കും പലതും മാറിമറിഞ്ഞിട്ടുണ്ടാവും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും പ്രധാനപ്പെട്ടതു അസ്ഥാനത്ത് കൊടുത്ത് വായനക്കാരന്റെ കണ്ണില്‍ പെടണോ മനസ്സില്‍ തറക്കണോ എന്നു വരെ നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും.------
----
----
ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ പടം വലികളില്‍ തൊട്ട് ലോകമഹായുദ്ധങ്ങളിലെ സന്നിഗ്ധ ഘട്ടങ്ങലില്‍ ജയ പരാജയങ്ങളില്‍ വരെ ഈ തന്ത്രം രാഷ്ട്രഭേദമന്യേ പയറ്റിയിട്ടുണ്ട്. ഇപ്പോഴും മീഡിയ അത് ആവര്‍ത്തിക്കുന്നുമുണ്ട്.
----
പറഞ്ഞു വന്നത് സത്യം + സത്യം = അസത്യം എന്ന അപൂര്‍വ്വ ഗണിതക്രിയ ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ ആയി ഉപയോഗപ്പെടുത്തുന്നതിന്റെ പുതിയ വിവാദത്തിന്റെ വെളിച്ചത്തിലാണു.
ഉസാമാ ബിന്‍ലാദിന്റെ സാര്‍വത്രികമായി ലഭ്യമായ ഒരു ചിത്രം മറ്റൊരു ചിത്രവുമായി തികച്ചും അവിദഗ്ധമായി എഡിറ്റ് ചെയ്ത് ചേര്‍ത്തതാണൂ കഴിഞ്ഞദിവസം ലോക മീഡിയകള്‍ മുഴുക്കെ കൊണ്ടാടിയത്.
----
ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു വാര്‍ത്ത തന്നെയാണു ഉസാമയുടെ മരണം എന്നതോ
പലവുരു കൊല്ലപ്പെട്ട ഉസാമയുടെ ഈ മരണവാര്‍ത്തയും അതോടൊപ്പം പ്രചരിക്കുന്ന ചിത്രവും
സസൂക്ഷം നിരീക്ഷിക്കപ്പെടുമെന്നും അറിആഞ്ഞോ ആണോ തികച്ചും പ്രൊഫഷണലിസം തീണ്ടാത്ത ഇത്തരമൊരു നീക്കമുണ്ടായത്.
മുന്‍പും ഇത് പോലെ ഉസാമയുടെ സമീപകാല രൂപത്തിന്റെ ഭാവനാ ചിത്രം എന്ന ലേബലില്‍ ഇറങ്ങിയതും അത് വിവാദമായപ്പോള്‍ പിന്‍വലിച്ചതും ഓര്‍ക്കുമല്ലോ.---
----
ലോകപോലീസിന്റെ ഭരണ നേതൃത്വം പുറത്തുവിട്ട ഇത്തരം മഠയത്തരങ്ങള്‍ക്ക് ന്യായീകരണങ്ങളോ വിശദീകരണങ്ങളോ എന്തു തന്നെ പിറകേ വന്നാലും ഇതില്‍ നിന്നും മീഡിയയും നമ്മളും ഒരു പോലെ പഠിക്കേണ്ട ചിലതുണ്ട്.-----
----
വലിയൊരു ശതമാനം പ്രേക്ഷകരും വായനക്കാരും ഈ സത്യങ്ങള്‍ക്കു പിന്നിലെ അസത്യങ്ങല്‍ തേടി പുറകെ ചെല്ലുന്നില്ല എന്നതറിയാവുന്നിടത്തോളം കാലം ഇനിയും ഇത് അരങ്ങേറും നവീന ശാസ്ത്ര സാങ്കേതികയുടെ സഹായത്തോടെ പുതിയ കള്ളങ്ങള്‍ പുതിയ രൂപത്തില്‍ നമുക്ക് മുന്‍പില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യും.-----
സത്യത്തിലെ അസത്യവും സത്യങ്ങളില്‍ മേല്‍ മൂടപ്പെട്ട അസത്യവും പ്രേക്ഷകന്റെ/ വായനക്കാരന്റെ മുകളിലിരുന്ന് പല്ലിളിച്ച് കാണിക്കും.
പ്രവചനാതീതമായ പല പ്രത്യാഘാതങ്ങള്‍ക്കും ഒടുവിലാവും















0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ