6/17/2012

മഞ്ചേശ്വരത്തും കാസര്‍ഗോടും ബി ജെ പി 43000 വീതം വോട്ട് നേടി എല്‍ ഡി എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍ ഉണ്ടാകാത്ത ആശങ്ക 30000 വോട്ട് നേടിയപ്പോള്‍ കാണിക്കുന്നത് എന്തിനാണ്?

ശെല്‍വരാജ് അല്ല സ്ഥാനാര്‍ഥി എങ്കില്‍ ഭൂരിപക്ഷം 25000 ആകുമായിരുന്നു എന്ന് പറഞ്ഞ മുരധീധരന്‍ തന്നെ ആണ് ലീഗിന്റെ അവകാശവാദം യു ഡി എഫിന്റെ പ്രകടനം മോശമാക്കി എന്ന് പറഞ്ഞത്. ഈ രണ്ടു അഭിപ്രായവും തമ്മില്‍ ഉള്ള വൈരുധ്യങ്ങള്‍ തന്നെ ആണ് ഈ നിലപാടിന്റെ പാപരത്വവും. ശെല്‍വരാജ് അല്ല സ്ഥാനാര്‍ഥി എങ്കില്‍ മുരളി പറഞ്ഞ അമിതമായ അവകാശ വാദങ്ങള്‍ യു ഡി എഫിനെ ബാധിക്കില്ലായിരുന്നു എന്നാണ് മുരളി പറയാതെ പറഞ്ഞത്. ഇവിടെ മുരളി ആരെയാണ് ടാര്‍ജറ്റ് ചെയ്തത്? ശേല്വരാജിനെ വെച്ച് ലീഗിനെ അടിക്കുന്നോ അതോ ലീഗിനെ വെച്ച് ശേല്വരാജിനെ അടിക്കുന്നോ? ഈ നെയ്യാടിന്കരയിലെ ജനങ്ങള്‍ ഇതിനു മുന്‍പും ബി ജെ പി ക്ക് 28000 വോട്ട് കിട്ടിയിട്ടുണ്ട്. മുന്പ് രാജഗോപാല്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ മത്സരിച്ച സമയത്ത്. അന്ന് ഇത്തരം സന്തുലിത വിവാദങ്ങള്‍ ഒന്നും ഇല്ലാതിരുന്ന സമയമായിരുന്നു. കൂടാതെ അന്ന് എല്‍ ഡി എഫ് ആയിരുന്നു സമാനമായ ആരോപണങ്ങളില്‍ കുരുങ്ങി കിടന്നിരുന്നത്. മഞ്ചേശ്വരത്തും കാസര്‍ഗോടും ബി ജെ പി 43000 വീതം വോട്ട് നേടി എല്‍ ഡി എഫിനെ മൂനാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോള്‍ ഉണ്ടാകാത്ത ആശങ്ക ബി ജെ പിക്ക് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും പ്രമുഖനായ ഒരു സ്ഥാനാര്‍ഥി ഒരു 30000 വോട്ട് നേടിയപ്പോള്‍ കാണിക്കുന്നത് എന്തിനാണ്? കൂടാതെ എല്‍ ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ ആണ് രാജഗോപാല്‍ ഭൂരിഭാഗം വോട്ടും സമാഹരിച്ചത് എന്ന് നാം കാണാതെ പോകരുത്. ജാതി കോമരങ്ങളെ മുന്‍നിര്‍ത്തി കേരള രാഷ്ട്രീയത്തില്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ആണ് ഈ നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വെറും 35 ശതമാനം മുസ്ലിങ്ങള്‍ മാത്രം ഉള്ള കാസര്ഗോടും മഞ്ചേശ്വരത്തും ആണ് ലീഗ് ബി ജെ പി ക്കെതിരെ വിജയം നേടിയത്. അതിനാല്‍ സാമുദായിക അസന്തുലിതാവസ്ഥ കേരളത്തില്‍ ദ്രുവീകരണം ഉണ്ടാക്കുന്നു എന്നാ ആശങ്ക ആസ്ഥാനത്താണ്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites