5/07/2011

അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട സൈനുദ്ദീന്‍ നാട്ടിലേക്ക് മടങ്ങി

ജിദ്ദ: ജോലിക്കിടെ കാലില്‍ ഇരുമ്പ് ബീം വീണ് വലതുകാല്‍ നഷ്ടപ്പെട്ട മലയാളി യുവാവ് നാട്ടിലേക്ക് മടങ്ങി. പാലക്കാട് മുണ്ടൂര്‍ പൂതനാട് സ്വദേശി ഞായമ്പടം സൈനുദ്ദീനാണ്(27) സുമനസ്സുകളുടെ സഹായത്തില്‍ വെള്ളിയാഴ്ച്ച നാട്ടിലേക്ക് മടങ്ങിയത്. ആറു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ സൈനുദ്ദീന്‍ മഹ്ജര്‍ സനാഇയ്യയിലെ ഒരു സ്വകാര്യ സ്റ്റീല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ മാസമാണ് അപകടം സംഭവിച്ചത്. രണ്ടര ടണ്‍ ഭാരമുള്ള ഇരുമ്പ് ബീം ക്രെയിനില്‍ തൂക്കി മാറ്റുന്നതിനിടയില്‍ കൊളുത്ത് വിട്ട് സൈനുദ്ദീന്റെ കാലില്‍ വീഴുകയായിരുന്നു. ബീമിനടിയില്‍ പെട്ട് വലതുകാലിന്റെ മുട്ടിനു താഴെ അറ്റുപോവുകയും ഇടതു കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വെച്ച് കാല്‍ തുന്നിപ്പിടിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites