5/06/2011

യുവതിയെ കാമുകനായ യോഗ അദ്ധ്യാപകന്‍ കൊലപ്പെടുത്തി

ബാംഗ്ലൂര്‍: യോഗ പഠിക്കാനായി ബാംഗ്ലൂരിലെത്തിയ ഇസ്രായേലി യുവതിയെ കാമുകനായ യോഗ അദ്ധ്യാപകന്‍ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചു. തമര ഫര്‍ഹ അബ്രഹാം എന്ന യുവതിയാണ്‌ കൊല്ലപ്പെട്ടത്. കനകപുരയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ നിന്നും 18 ദിവസം പഴകിയ യുവതിയുടെ മൃതദേഹം ഫ്രീസറില്‍ നിന്നും പോലീസ് കണ്ടെടുത്തു. യോഗ അദ്ധ്യാപകനായ ലോകേഷ് ചന്ദ്രദാസിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.



2007ല്‍ ഋഷികേശില്‍ വച്ചാണ്‌ ലോകേഷ് തമരയെ കണ്ടുമുട്ടുന്നത്. അവരുടെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി. ബാംഗ്ലൂരിലെത്തിയ തമരയെ ലോകേഷ് തന്റെ ഭാര്യയായ ജ്യോതിയ്ക്ക് പരിചയപ്പെടുത്തി. എന്നാല്‍ ഗര്‍ഭിണിയായ ജ്യോതിയോടുള്ള ലോകേഷിന്റെ സ്നേഹക്കൂടുതല്‍ തമരയെ ചൊടിപ്പിക്കുകയും ഏപ്രില്‍ 15ന്‌ കുളിക്കാന്‍ കുളിമുറിയില്‍ കയറിയ ജ്യോതിയുടെ ദേഹത്ത് തമര ചൂടുവെള്ളം ഒഴിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത ലോകേഷ് ക്രുദ്ധനായി തമരയെ ഒരു വലിയ പിവിസി പൈപ്പെടുത്ത് തലയ്ക്കടിച്ചു. അടിയേറ്റ തമര തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന്‌ ലോകേഷ് ഡബിള്‍ ഡോറിന്റെ ഒരു വലിയ ഫ്രിഡ്ജ് വാങ്ങി മൃതദേഹം അതില്‍ സൂക്ഷിക്കുകയായിരുന്നു. ഇസ്രായേലിലുള്ള തമരയുടെ മാതാപിതാക്കള്‍ ബാംഗ്ലൂരില്‍ എത്തിയതിനുശേഷമേ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയക്കൂ. അതുവരെ മൃതദേഹം മൈസൂര്‍ റോഡിലുള്ള രാജേശ്വരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites