4/19/2012

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി

മതമൈത്രിക്ക് പേരുകേട്ട നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് പ്രാര്‍ത്ഥന നിര്‍ഭരമായ അന്തരീക്ഷത്തില്‍ തുടക്കമായി. ഇന്നു രാവിലെ പത്തുമണിയോടെ നെല്ലിക്കുന്ന് മഖാം പരിസരത്ത് നെല്ലിക്കുന്ന് മുദരിസ് വെള്ളാര അബ്ദുല്‍റഹ്മാന്‍ ബാഖഫിയുടെ പ്രാര്‍ത്ഥനയോടെയാണ് ഉറൂസിന് തുടക്കം കുറിച്ചത്. നെല്ലിക്കുന്ന് മുഹിയുദ്ദിന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഹാജി പൂന അബ്ദുല്‍റഹ്മാന്‍ പതാക ഉയര്‍ത്തി. ഉറൂസ് കമ്മിറ്റി ജന.സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, എം എല്‍ എ മാരായ പി സി വിഷ്ണുനാഥ്, പി ടി ബല്‍റാം, നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, സീഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, നഗരസഭാംഗങ്ങളായ, ഖാദര്‍ ബങ്കര, എ അബ്ദുല്‍റഹ്മാന്‍, അബ്ബാസ് ബീഗം, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഇ അബ്ദുല്‍റഹ്മാന്‍ കുഞ്ഞിമാസ്റ്റര്‍, കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരും കാരണവരുമായ കണ്ണന്‍ കാരണവര്‍, കാരി കാരണവര്‍, തണ്ടോത്ത് ഐത്താര്‍, കുളിയന്‍ വെളിച്ചപ്പാടന്‍, കൊടക്കാരന്‍, വലിയകടവന്‍, ചെറിയകടവന്‍, ചന്ദ്രന്‍, തങ്കര മാലിക്ദീനാര്‍ ജമാഅത്ത് പ്രസിഡണ്ട് മഹ്മൂദ് ഹാജി, അബ്ദുല്‍കരിം സിറ്റിഗോള്‍ഡ്, നെല്ലിക്കുന്ന് ജമാണത്ത് കമ്മിറ്റി സെക്രട്ടറി ബി കെ ഖാദര്‍, ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് എ കെ അബൂബക്കര്‍ ഹാജി, പൂരണം മുഹമ്മദലി, കട്ടപ്പണി കുഞ്ഞാമു, ഹമീദ് മാളിക, താഹിര്‍ കെ എ, കൊളങ്കര അബ്ബാസ് ഹാജി, സുബൈര്‍ എം എ, അഷ്‌റഫ് കര്‍ള, ബി എം അഷ്‌റഫ്, ഷാഫി തെരുവത്ത്, ടി എ ഷാഫി, ഹക്കീം കുന്നില്‍ സി വി ജയിംസ്, അസീസ് കടപ്പുറം, കേശവപ്രസാദ്, മാമു നെല്ലിക്കുന്ന്, എസ് ഉദയകുമാര്‍ തുടങ്ങിയവര്‍ സംബനധിച്ചു.

ഇന്നു രാത്രി മതപ്രഭാഷണ പരമ്പര കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ടി കെ എം ബാവ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. മാഹിന്‍ ബാദുഷ ബാഖഫി ഇടുക്കി പ്രഭാഷണം നടത്തും. വൈകിട്ട് ഏഴുമണിക്ക് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും.













0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites